Wednesday, 4 March 2020

മനനങൾ നിഗമനങ്ങൾ - 01


സിംഗൂരിലെ ഭൂമി ഏറ്റെടുക്കൽ സമരത്തിനു നേതൃത്വം കൊടുത്തത് കനു സന്യാലായിരുന്നു എന്നു ഏവർക്കും അറിയാം.പഴയ വിഷയങ്ങൾ മറന്നു പോയിരിക്കുന്നു ഞാനും.

നിരോധിത മേഖലയിൽ പ്രകടനം നടത്തിയതിനു സന്യാലിനെ പോലീസ് അറസ്റ്റു ചെയ്തു അന്ന്.

2010 മാർച്ച് 23 ആം തീയതി, കനു സന്യാലിനെ തന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പത്രം റിപ്പോർട് ചെയ്തിരുന്നതു നിങ്ങൾ ഓർക്കുന്നുണ്ടാകും?

സി.പി.ഐയിലൂടെയാണ് കനു സന്യാൽ തന്റെ രാഷ്ട്രീയ ജീവിതം ചാരു മാഞ്ജുദാരിനെ പോലെ തുടങ്ങിയതും. പിന്നീട് ആ പാർട്ടി രണ്ടായി എന്നത് ചരിത്രം.

1964 ൽ സിപിഐ പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെ കൂടെ നിന്നു. സി.പി.ഐ എമ്മിന്റെ ആശയങ്ങളോടു യോജിക്കാതായപ്പോൾ സി.പി.ഐ.(എം.എൽ) എന്ന രാഷ്ട്രീയപാർട്ടിക്ക് രൂപം കൊടുത്തു ഈ രണ്ടു പേരും. 1969 ൽ ലെനിന്റെ ജന്മദിനത്തിന്റെ അന്ന് കൽക്കട്ടയിൽ വച്ചു നടന്ന ഒരു പൊതുവേദിയിലാണ് കനു സന്യാൽ പുതിയ പാർട്ടി പ്രഖ്യാപിക്കുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മാവോ സേ തൂങ്ങിന്റെ നയങ്ങളെ പിന്തുടരുന്ന ബഹുജന പ്രാതിനിധ്യമുള്ള ഒരു പാർട്ടി ആയിരുന്നു സന്യാലിന്റെ മനസ്സിലുണ്ടായിരുന്നത്. ഞാൻ   മാവോയെ റേനിഗഡ് ആയി കാണുന്നു. NDR ലെ ന്യൂ എന്നു പറയുന്നത് തന്നെ അത് സോഷ്യല്സ്റ്റു വിപ്ലവം കൂടി കവർ ചെയുന്നു എന്നതുകൊണ്ടാണ്. മാവോ പതുങ്ങി അവിടെ. അതാണ് റെനേഗഡ് എന്നു വിളിക്കുന്നത്.

തന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാനായി അദ്ദേഹം അയൽരാജ്യമായ റിവിഷണിസ്റ്റു ചൈനയുമായി നിരന്തരബന്ധം പുലർത്തി. ചൈനയിൽ നിന്നും തനിക്ക് സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നു ഉറക്കെ പറയാൻ കനു സന്യാൽ മടിച്ചിരുന്നില്ല.

ചൈനയിൽ നിന്നും അദ്ദേഹത്തിന് ആയുധങ്ങളും പണവും ലഭിച്ചിരുന്നുവെങ്കിലും, മാനസിക പിന്തുണ കിട്ടിയിരുന്നില്ല എന്നു വേണം പിന്നെയുള്ള cpc യുടെ കുറിപ്പുകൾ കാണിക്കുന്നത്.

ഒരു കീഴാളനായിരുന്നു കനു സന്യാൽ. അതുകൊണ്ടു പിന്തുണക്കാൻ ചൈനക്കു താൽപര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു കാരണമെന്നു രേഖകൾനോക്കിയാൽ മനസിലാക്ന്നു.

നക്സൽബാരി മുന്നേറ്റം തുടക്കത്തിലേ പരാജയമായിരുന്നു എന്നാണ് എന്റെ തോന്നൽ. NDR ഇൽ agrarian democratic ആയിരിക്കണം മർക്സിസ്റ്റു പോളിസി. അതു നക്സലുകൾ തെറ്റിച്ചു. സന്യാൽ അങ്ങിനെ ഒളിവിൽ പോയി.

തന്റെ സഹപ്രവർത്തകനായിരുന്ന ചാരു മജൂംദാറിന്റെ മരണവും, നക്സൽ പ്രസ്ഥാനത്തിന്റെ പിളർപ്പും അദ്ദേഹത്തെ മാനസികമായി തളർത്തി. തികച്ചും ജനാധിപത്യരീതിയിലൂടെ വിപ്ലവം നടപ്പാക്കാനാണു താൻ ആഗ്രഹിക്കുന്നതെന്നു പിന്നീടൊരിക്കൽ അദ്ദേഹം പറയുകയുണ്ടായി. 1970 ഓഗസ്റ്റിൽ സന്യാൽ cpml രാഷ്ട്രീയതാൽ അറസ്റ്റു ചെയ്യപ്പെട്ടു. സന്യാലിന്റെ അറസ്റ്റ് പ്രാദേശികമായി ചില കുഴപ്പങ്ങൾക്കു വഴി വെച്ചു. സി.പി.ഐ (എം.എൽ) പ്രവർത്തകർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു തീവെക്കുകയും, പരക്കെ അക്രമം അഴിച്ചു വിടുകയും ചെയ്തു.

പാർവതീപുരം നക്സലൈറ്റ് ഗൂഢാലോചനാ കേസിൽ പ്രതിയായി, വിശാഖപട്ടണം ജയിലിൽ ഏഴു വർഷം കഴിയേണ്ടി വന്നു ടി വ്യക്തിക്ക്.

1977 ൽ സന്യാൽ ജയിൽ മോചിതനായി. സന്യാലിന്റെ മോചനത്തിനായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിപിഎം ജ്യോതിബസു പ്രത്യേക താൽപര്യമെടുത്തിരുന്നു.

ശക്തമായ ബഹുജന അടിത്തറയില്ലാതെ തുടങ്ങിവെച്ച വിപ്ലവം ഒരു തെറ്റായിരുന്നു എന്ന് സന്യാൽ പ്രസ്താവിക്കുകയുണ്ടായി ഈ ഘട്ടത്തിൽ.

ദീർഘകാലാ ഗറില്ലാ രീതി ഇവരുടെ രീതി ആയിരുന്നെങ്കിലും, straight fight ആണ് ഇവർ പ്രയോഗത്തിൽ നടത്തിയതും.

അപ്പോൾ ഭരണകൂടം ഇവരെ മൂക്ക് കൊണ്ട് "ക്ഷ" വരപ്പിച്ചു. ഇതാണ് ഇന്നും കേരളത്തിൽ 7 പേര് സര്കാരിന്നാൽ കൊല്ലപ്പെട്ടത് എന്നു കൂടി കാണാൻ കഴിയണം.

കൂടാതെ ഞാൻ  ജനാധിപത്യ പാതയാണ് അധികാരം കിട്ടുവാൻ മാർഗ്ഗം ആയി തിരഞ്ഞെടുക്കുന്നത്. കാരണം മാർക്സിന്റെ തൊഴിലാളി വർഗ ഐഡിയോളജി കാലഹരണം വന്നു. ബൂർഷ വത്കൃത ഓർഗണിസ്ഡ് വിഭാഗം ഫലത്തിൽ പ്രീ ക്യാപിറ്റലിസ്റ്റു ആണ്.

മുതലാളിത്വ സംസ്കാരത്തേക്കാൾ ഉയരാൻ ഈ ഓർഗണിസ്ഡ് തൊഴിലാളിക്ക് ആകില്ല എന്നത് തന്നെ.

ശേഷം ചർച്ചക്കു ബാക്കി വെക്കുന്നു.

Tuesday, 21 February 2017

My Dream....


Debits are Left
Credits are Right
When First I Looked at you
Love at First Sight

Roses are Red
Violets are Blue
Balanced Ledgers have me
Thinking of You

Unbalanced Accounts
Are Near Misses
Perfect, Though, Are
Your Hugs and Kisses

Fraud Makes Me Sad
You Make Me Glad

Won't you be my Valentine ?